Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Ministers

Kannur

മു​ഖ്യ​മ​ന്ത്രി​യും രണ്ടു മ​ന്ത്രി​മാ​രും സ്പീ​ക്ക​റും ക​ണ്ണൂ​രി​ൽ വോ​ട്ട് ചെ​യ്യും

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യും ര​ണ്ടു മ​ന്ത്രി​മാ​രും സ്പീ​ക്ക​റും ഇ​ന്ന് ക​ണ്ണൂ​രി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. മു​ഖ്യ​മ​ന്ത്രി കു​ടും​ബ​സ​മേ​തം പി​ണ​റാ​യി പ​ഞ്ചാ​യ​ത്തി​ലെ ചേ​രി​ക്ക​ൽ ജൂ​ണി​യ​ർ ബേ​സി​ക് എ​ൽ​പി കാ​ട്ടി​ൽ​പീ​ടി​ക ഒ​ന്നാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളിക്ക് പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ലെ ചെ​റു​വി​ച്ചേ​രി ഗ​വ. എ​ൽ​പി സ്‌​കൂ​ളി​ലെ ഒ​ന്നാം ബൂ​ത്തി​ലും മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് ചൊ​വ്വ ധ​ർ​മ​സ​മാ​ജം യു​പി സ്കൂ​ളി​ലു​മാ​ണ് വോ​ട്ട്. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ത​ല​ശേ​രി ന​ഗ​ര​സ​ഭ 35-ാം വാ​ർ​ഡ് പു​ന്നോ​ൽ എ​ൽ​പി സ്‌​കൂ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

ക​ഥാ​കൃ​ത്ത് ടി. ​പ​ദ്മ​നാ​ഭ​ൻ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ ഏ​ഴാം ഡി​വി​ഷ​നി​ലെ രാ​മ​തെ​രു വോ​യ്‌​സ് സ്കൂ‌​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. കെ. ​സു​ധാ​ക​ര​ൻ എം​പി​ക്ക് കോ​ർ​പ​റേ​ഷ​നി​ലെ ആ​ലി​ങ്ക​ൽ ഡി​വി​ഷ​നി​ലെ ആ​ലി​ങ്ക​ൽ അ​ങ്ക​ണ​വാ​ടി​യി​ലാ​ണ് വോ​ട്ട്. പി. ​സ​ന്തോ​ഷ്‌​കു​മാ​ർ എം​പി​ക്ക് കോ​ർ​പ​റേ​ഷ​നി​ലെ കാ​പ്പി​ച്ചേ​രി ഡി​വി​ഷ​നി​ൽ മേ​ലേ ചൊ​വ്വ തു​ഞ്ച​ത്താ​ചാ​ര്യ വി​ദ്യാ​ല​യ​ത്തി​ലും കെ. ​ശി​വ​ദാ​സ​ൻ എം​പി​ക്ക് മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ 15-ാം വാ​ർ​ഡ് പാ​റ​ക്ക​ണ്ടം മ​ദ്ര​സ​യി​ലു​മാ​ണ് വോ​ട്ട്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന് പാ​യം പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡി​ലെ ത​ന്തോ​ട് സെ​ന്‍റ് ജോ​ൺ​സ് ബാ​പ്സ്റ്റി​ക് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലാ​ണ് വോ​ട്ട്. എം​എ​ൽ​എ​മാ​രാ​യ സ​ജീ​വ് ജോ​സ​ഫി​ന് ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ലെ വ​യ​ത്തൂ​ർ യു​പി സ്‌​കൂ​ളി​ലും കെ.​വി. സു​മേ​ഷി​ന് ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് 19-ാം വാ​ർ​ഡി​ലെ രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും എം. ​വി​ജി​ന് കു​ഞ്ഞി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ര​ണ്ടി​ലെ എ​ട​നാ​ട് യു​പി സ്‌​കൂ​ളി​ലും ടി.​ഐ. മ​ധു​സൂ​ദ​ന​ന് പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ 21-ാം വാ​ർ​ഡി​ലെ മാ​വി​ച്ചേ​രി അ​ങ്ക​ണ​വാ​ടി​യി​ലും കെ.​പി. മോ​ഹ​ന​ന് കു​ന്നോ​ത്തു​പ​റ​മ്പ് 15-ാം വാ​ർ​ഡി​ലെ അ​യാ​ത്തു​ൽ ഇ​സ്‌​ലാം മ​ദ്ര​സ പു​ത്തൂ​ർ ഭാ​ഗം ഒ​ന്നി​ലു​മാ​ണ് വോ​ട്ട്.

മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ല്ലാ​ത്ത​തി​നാ​ൽ കെ.​കെ. ശൈ​ല​ജ​യ്ക്ക് വോ​ട്ടി​ല്ല. സി​പി​എം സം​സ്‌​ഥാ​ന സെ​ക്ര​ട്ട​റി​യും ത​ളി​പ്പ​റ​മ്പ് എം​എ​ൽ​എ​യു​മാ​യ എം.​വി. ഗോ​വി​ന്ദ​നും വോ​ട്ടു ചെ​യ്യാ​നാ​കി​ല്ല. ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടാം വാ​ർ​ഡാ​യ മൊ​റാ​ഴ​യി​ൽ എ​ൽ​ഡി​എ​ഫ് സ്‌​ഥാ​നാ​ർ​ഥി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്ത​തി​നാ​ൽ അ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്ല. ന​ഗ​ര​സ​ഭ​യാ​യ​തി​നാ​ൽ ബ്ലോ​ക്കി​ലേ​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കും വോ​ട്ടി​ല്ല.

Latest News

Corehub Up